ബംഗ്ലാദേശിന് ഒന്നാം ദിവസം ഭേദപ്പെട്ട സ്കോര്‍, ജോമല്‍ വാരിക്കന് മൂന്ന് വിക്കറ്റ്

Jomelwarrican

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ചട്ടോഗ്രാമില്‍ ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ മിക്ക താരങ്ങള്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാനാകാതെ പോയതാണ് തിരിച്ചടിയായത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 242/5 എന്ന നിലയില്‍ ആണ്.

ഷദ്മന്‍ ഇസ്ലാം 59 റണ്‍സുമായി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(25), മോമിനുള്‍ ഹക്ക്(26), മുഷ്ഫിക്കുര്‍ റഹിം(38) എന്നിവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം തുടരുവാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി.

Mushfiqur

ആറാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്ന് 49 റണ്‍സ് നേടിയാണ് ബംഗ്ലാദേശിനെ ഇരുനൂറ് കടത്തിയത്. ഷാക്കിബ് 39 റണ്‍സും ലിറ്റണ്‍ ദാസ് 34 റണ്‍സുമാണ് നേടിയിട്ടുള്ളത്. വിന്‍ഡീസിന് വേണ്ടി ജോമല്‍ വാരിക്കന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കെമര്‍ റോച്ചിന് ഒരു വിക്കറ്റ് ലഭിച്ചു.

Previous articleഅര്‍ദ്ധ ശതകത്തിന് ശേഷം ഷദ്മന്‍ ഇസ്ലാമും പുറത്ത്, ബംഗ്ലാദേശിന് 4 വിക്കറ്റ് നഷ്ടം
Next articleഒല്ലി പോപിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്