മൂന്നാം ഏകദിനവും കൈക്കലാക്കി പാക്കിസ്ഥാന്‍, വിജയം 53 റൺസിന്

Westindiespakistan2

നേടാനായത് വെറും 269 റൺസാണെങ്കിലും എതിരാളികളായ വിന്‍ഡീസിനെ 216 റൺസിന് ഓള്‍ഔട്ട് ആക്കി 53 റൺസ് വിജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 117/5 എന്ന നിലയിലേക്ക് വീണ ശേഷം ഷദബ് ഖാന്റെ(86) ബാറ്റിംഗ് മികവിലാണ് 269/9 എന്ന സ്കോറിലേക്ക് എത്തിയത്.

37 പന്തിൽ 60 റൺസ് നേടിയ അകീൽ ഹൊസൈന്‍ മാത്രം വെസ്റ്റിന്‍ഡീസ് നിരയിൽ തിളങ്ങിയപ്പോള്‍ ടീം 37.2 ഓവറിൽ 2016 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ആവശ്യത്തിലധികം ഓവറുകള്‍ ബാക്കി നില്‍ക്കവേയായിരുന്നു വിന്‍ഡീസിന്റെ പതനം.

Westindiespakistan

മഴ കാരണം മത്സരം 48 ഓവറാക്കി ചുരുക്കുകയായിരുന്നു. കൈസി കാര്‍ട്ടി(33), കീമോ പോള്‍(11 പന്തിൽ 21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാന് വേണ്ടി ഓള്‍റൗണ്ട് ഷോ പുറത്തെടുത്ത ഷദബ് ഖാന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ഹസന്‍ അലി, മൊഹമ്മദ് നവാസ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

Previous articleആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമോ?
Next articleപത്താം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്കുയര്‍ന്ന് പാക്കിസ്ഥാന്‍