ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമോ?

എറിക് ടെൻ ഹാഗിനൊപ്പം അയാക്സിൽ നിന്ന് ഒരു താരം വന്നിരുന്നു എങ്കിൽ അതാരായിരിക്കണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് ചോദിച്ചാൽ ഭൂരിഭാഗവും പറയുന്ന പേര് ആന്റണി എന്നായേനെ. ബ്രസീലിയൻ യുവതാരം ആന്റണി. അയാക്സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണി ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക ചർച്ചകൾ ഒന്നും എവിടെയും നടന്നിട്ടില്ല.
20220612 235114
ആന്റണിയുടെ കരാർ അവസാനിക്കാൻ കുറച്ച് കാലമെ ഉള്ളൂ എന്നത് കൊണ്ട് അയാക്സ് ആന്റണിയെ വലിയ തുക കിട്ടിയാൽ കൊടുക്കാൻ തയ്യാറാണ്. 40 മില്യൺ യൂറൊയോളം ആണ് ആന്റണിക്കായി അയാക്സ് ആവശ്യപ്പെടുന്നത്. 22കാരനായ അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്ത താരത്തെ ഒരു യൂറോപ്യൻ ക്ലബും വേണ്ട എന്ന് പറയില്ല. നൂനസിനെ സ്വന്തമാക്കാൻ കഴിയാതിരുന്ന വിഷമം ആന്റണിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തിരുന്നു എങ്കിൽ എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കുന്നത്.