രണ്ടാം ടെസ്റ്റിന്റെയും മൂന്നാം ടെസ്റ്റിന്റെയും വേദികള്‍ പരസ്പരം മാറ്റി ബിസിസിഐ

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന്റെയും മൂന്നാം ടെസ്റ്റിന്റെയും വേദികള്‍ പരസ്പരം മാറ്റി ബിസിസിഐ. റാഞ്ചിയില്‍ ഒക്ടോബര്‍ 10-14 വരെ നടക്കേണ്ട ടെസ്റ്റിന്റെ വേദി പൂനെയിലേക്കും പൂനെയില്‍ ഒക്ടോബര്‍ 19-23 വരെ നടക്കേണ്ട മൂന്നാം ടെസ്റ്റ് ജാര്‍ഖണ്ഡിലേക്കും ബിസിസിഐ മാറ്റുകയായിരുന്നു. ദുര്‍ഗ്ഗ പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങള്‍ വരുന്നതിനാലാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസ്സിയേഷന്‍ വേദി മാറ്റത്തിന് ആവശ്യപ്പെട്ടത്.

സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ അനുമതി കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ ജാര്‍ഖണ്ഡ് അസോസ്സിയേഷന്‍ ആവശ്യപ്പെട്ടത് പോലെ നടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനം സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ടി20 മത്സരത്തോടെയാണ് തുടക്കമാകുന്നത്. ധര്‍മ്മശാലയിലാണ് മൂന്ന് ടി20 മത്സരങ്ങളില്‍ ആദ്യത്തേത് നടക്കുക.

Advertisement