ആദ്യ ടി20യിലും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തോല്‍വിയായിരുന്നു ഫലമെങ്കിലും രണ്ടാം മത്സരത്തിലും അതേ പതിവ് തുടരുവാന്‍ തീരൂമാനിച്ച് ശ്രീലങ്കന്‍ നായകന് കുശല്‍ പെരേര.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ശ്രീലങ്കയും ഇംഗ്ലണ്ടും ടീമില്‍ വരുത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്കായി ടീമിലേക്ക് നിരോഷന്‍ ഡിക്ക്വെല്ലയും ബിനുര ഫെര്‍ണാണ്ടോയും ടീമിലേക്ക് എത്തുമ്പോള്‍ ധനന്‍ജയ ഡി സിൽവയും നുവാന്‍ പ്രദീപും പുറത്ത് പോകുന്നു.
ഇംഗ്ലണ്ട് നിരയില്‍ ജോസ് ബട്ലര്, ക്രിസ് വോക്സ് എന്നിവര്‍ക്ക് പകരം സാം ബില്ലിംഗ്സ്, ഡേവിഡ് വില്ലി എന്നിവര്‍ ടീമിലേക്ക് എത്തുന്നു.
ശ്രീലങ്ക : Danushka Gunathilaka, Avishka Fernando, Kusal Perera(c), Kusal Mendis, Niroshan Dickwella(w), Dasun Shanaka, Wanindu Hasaranga, Isuru Udana, Akila Dananjaya, Dushmantha Chameera, Binura Fernando
ഇംഗ്ലണ്ട് : Jason Roy, Jonny Bairstow, Dawid Malan, Eoin Morgan(c), Sam Billings(w), Liam Livingstone, Sam Curran, David Willey, Chris Jordan, Adil Rashid, Mark Wood