സിംബാ‍ബ്‍വേ ടീമിലും കൊറോണ ഭീതി, ഷോൺ വില്യംസും ക്രെയിഗ് ഇര്‍വിനും ഐസൊലേഷനിലേക്ക്

ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റന്‍ ഷോൺ വില്യംസിന്റെയും ക്രെയിഗ് ഇര്‍വിന്റെയും സേവനങ്ങള്‍ സിംബാബ്‍വേയ്ക്ക് നഷ്ടമായേക്കും. ഇരുവരുടെയും കുടംബാംഗങ്ങള്‍ക്ക് കോവിഡ് വന്നതിനാലാണ് ഇത്. ഇരു താരങ്ങളും ഇപ്പോല്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് നീങ്ങിയിട്ടുണ്ട്. ബുധനാഴ്ച ഹരാരെയിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുവാനിരിക്കുന്നത്.

ഇരു താരങ്ങളും സിംബാ‍ബ്‍വേയുടെ സംഘത്തോടൊപ്പം ചേര്‍ന്നിട്ടില്ല. ഷോൺ വില്യംസിന്റെ അഭാവത്തിൽ ബ്രണ്ടന്‍ ടെയിലര്‍ സിംബാബ്‍വേയെ നയിക്കും. ഇരു താരങ്ങളും കളിക്കാത്ത പക്ഷം ടീമിലെ പുതുമുഖ താരങ്ങള്‍ക്ക് അവസരം ലഭിയ്ക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

സിംബാബ്‍വേ തങ്ങളുടെ സംഘത്തിൽ നാല് അൺക്യാപ്ഡ് താരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിൽ ബാറ്റ്സ്മാന്മാരായ ജോയ്‍ലോര്‍ഡ് ഗുംബിയും ഡിയോൺ മയേഴ്സിനും നാളെ അരങ്ങേറ്റാവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

Previous article9 പുതുമുഖ താരങ്ങളടക്കം അടിമുടി മാറ്റവുമായി ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleബെംഗളൂരു എഫ് സിക്ക് ബ്രസീലിൽ നിന്ന് ഒരു സെന്റർ ബാക്ക്