9 പുതുമുഖ താരങ്ങളടക്കം അടിമുടി മാറ്റവുമായി ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു

England

പ്രധാന ഇംഗ്ലണ്ട് സ്ക്വാഡിൽ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടിമുടി മാറി പാക്കിസ്ഥാനെതിരെയുള്ള 18 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ എട്ടിന് കാര്‍ഡിഫിലാണ് പരമ്പര ആരംഭിക്കുന്നത്. 18 അംഗ സംഘത്തെ ബെന്‍ സ്റ്റോക്സ് നയിക്കും.

തിരഞ്ഞെടുത്ത താരങ്ങള്‍ക്ക് വലിയ സ്റ്റേജിൽ കളിക്കുവാനുള്ള മികച്ച അവസരമാണിതെന്നും അവര്‍ 24 മണിക്കൂര്‍ മുമ്പ് പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഇതെന്നും ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിന്രെ ഡയറക്ടര്‍ കൂടിയായ ആഷ്‍ലി ഗൈൽസ് വ്യക്തമാക്കി.

ഇംഗ്ലണ്ട് സ്ക്വാഡ് : Ben Stokes, Jake Ball, Danny Briggs, Brydon Carse, Zak Crawley, Ben Duckett, Lewis Gregory, Tom Helm, Will Jacks, Daniel Lawrence, Saqib Mahmood, Dawid Malan, Craig Overton, Matt Parkinson, David Payne, Phil Salt, John Simpson, James Vince

Previous article“ലോകകപ്പ് സെമി ഫൈനലിനേക്കാൾ ആത്മവിശ്വാസം ഈ സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഇംഗ്ലണ്ടിനുണ്ട്”
Next articleസിംബാ‍ബ്‍വേ ടീമിലും കൊറോണ ഭീതി, ഷോൺ വില്യംസും ക്രെയിഗ് ഇര്‍വിനും ഐസൊലേഷനിലേക്ക്