ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഷോണ്‍ ഇര്‍വിന്‍

സിംബാബ്‍വേ ഓള്‍റൗണ്ടര്‍ ഷോണ്‍ ഇര്‍വിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്. സിംബാബ്‍വേയ്ക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം 2004ല്‍ രാജ്യത്ത് നിന്ന് ഇംഗ്ലണ്ടിലേക്ക് ചേക്കേറിയിരുന്നു. പിന്നീട് ഹാംഷയറിനു വേണ്ടിയാണ് താരം തന്റെ കരിയറിന്റെ വലിയ പങ്ക് കളിച്ചത്.

അടുത്തിടെ ഹാംഷയറില്‍ നിന്ന് ഡെര്‍ബിഷയറിലേക്ക് ചേക്കേറിയ താരം 11,390 ഫസ്റ്റ് ക്ലാസ് റണ്ണും 280 വിക്കറ്റുകളും നേടിയിരുന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

Previous articleറൂണിയുടെ അമേരിക്കൻ അത്ഭുതം! ടീം അവസാന സ്ഥാനത്ത് നിന്ന് പ്ലേ ഓഫിനരികെ
Next articleമൊഹമ്മദൻസിന്റെ പരിശീലക വേഷം അണിയാൻ ഖാലിദ് ജമീൽ