ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് ന്യൂസിലാണ്ട്, സ്കോറുകള്‍ തുല്യം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇരു ടീമുകളുടെയും സ്കോറുകള്‍ തുല്യം. 18 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് നേടിയിട്ടുണ്ട്. 8 സെഷനുകള്‍ അവശേഷിക്കെ മഴ തടസ്സം സൃഷ്ടിച്ചില്ലെങ്കില്‍ മത്സരത്തില്‍ നിന്ന് ഒരു ഫലം പ്രതീക്ഷിക്കാനാകുമെന്നാണ് വിചാരിക്കുന്നത്.

ജീത്ത് റാവല്‍(4) ആണ് പുറത്തായ താരം. ധനന്‍ജയ ഡി സില്‍വയ്ക്കാണ് വിക്കറ്റ്. ന്യൂസിലാണ്ടിനായി 9 റണ്‍സുമായി ടോം ലാഥവും 3 റണ്‍സ് നേടി നായകന്‍ കെയിന്‍ വില്യംസണും ആണ് ക്രീസില്‍ നില്‍ക്കുന്നത്.