തങ്ബോയ് സിംഗ്ടോ ഇനി ഡെൽഹി ഡൈനാമോസിൽ

കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായി അവസാന സീസണുകളിൽ ടീമിനൊപ്പം ഉണ്ടായിരുന്ന തങ്ബോയ് സിംഗ്ടോ ഇനി ഡെൽഹി ഡൈനാമോസിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലക സ്ഥാനത്തു നിന്ന് സിങ്ടൊയെ കഴിഞ്ഞ സീസൺ അവസാനം മാറ്റിയിരുന്നു. ഡെൽഹി ഡൈനാമോസിൽ സഹപരിശീലകന്റെ വേഷം തന്നെ ആയിരിക്കും സിങ്ടോയ്ക്ക്.

രണ്ട് സീസൺ മുമ്പായിരുന്നു ഷില്ലോങ്ങ് ലജോങിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച് സിങ്ടോ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സിൽ ഒരുപാട് വിമർശനങ്ങൾ സിങ്ടോ ഏറ്റുവാങ്ങിയിരുന്നു‌. നോർത്ത് ഈസ്റ്റ് താരങ്ങളെ കൂടുതൽ ടീമിൽ എടുക്കാൻ കാരണം സിങ്ടോ ആയിരുന്നു എന്ന കാരണം പറഞ്ഞ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിമർശനങ്ങൾ. ബ്ലാസ്റ്റേഴ്സ് പരിശീലകരായിരുന്ന റെനെയുടെയും ജെയിംസിന്റെയും പരാജയത്തിനും സിങ്ടോ തുടർച്ചയായി വിമർശനം നേരിടാറുണ്ടായിരുന്നു.