“ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങി എം എസ് ധോണി”

- Advertisement -

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങി ഇന്ത്യൻസ് സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയാണ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് സൂചന നൽകിയത്. T20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാനാകും ധോണി ശ്രമിക്കുക എന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു. ജൂലൈയിലെ ന്യൂസിലാന്റിനെതിരായ ലോകകപ്പ് സെമി ഫൈനലിൽ ആണ് ധോണി അവസാനമായി കളിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഏറെക്കാലമായി വിട്ട് നിൽക്കുന്ന ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാനായി തിരിച്ചെത്തും. ധോണിയുമായുള്ള സംഭാഷണത്തിന് ശേഷമാണ് തന്റെ പ്രതികരണമെന്നും രവി ശാസ്ത്രി സൂചിപ്പിച്ചിരുന്നു. ഐപിഎല്ലിലെ പ്രകടനം ടി20 ലോകകപ്പിലേക്കുള്ള ടീമിൽ തിരികെ എത്താൻ ഉള്ള വഴി തുറക്കുമെന്നും ശാസ്ത്രി സൂചിപ്പിച്ചു. ഇന്ത്യയെ 2007 ടി20 ലോകകപ്പും ലോകകപ്പും 2011, ചാമ്പ്യൻസ് ട്രോഫിയുമടക്കം ഒട്ടനവധി കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് ധോണി. 350 ഏകദിനങ്ങളും 90 ടെസ്റ്റുകളും 98 ടി20 മത്സരങ്ങളും കളിച്ച ധോണി 829 വിക്കറ്റുകളാണ് കീപ്പറെന്ന നിലക്ക് സ്വന്തം പേരിലാക്കിയത്.

Advertisement