വിജയം തുടരുന്നു, മോഹൻ ബഗാന് ലീഗിൽ ഒന്നാമത്

- Advertisement -

ഐ ലീഗ് സീസണിൽ മോഹൻ ബഗാൻ തങ്ങളുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് ഇന്ത്യൻ യുവനിരയായ ഇന്ത്യൻ ആരോസിനെയാണ് ബഗാൻ തോൽപ്പിച്ചത്. ഇന്ന് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരി ഗോളിനാണ് മോഹൻ ബഗാൻ വിജയിച്ചത്. ബഗാന്റെ തുടർച്ചയായ നാലാം വിജയമാണിത്.

കളിയുടെ 18ആം മിനുട്ടിൽ സൈരസാണ് ബഗാന്റെ വിജയ ഗോൾ നേടിയത്. ഗംഭീര ഷോട്ടിലൂടെയായൊരുന്നു സൈരസിന്റെ ഗോൾ. മോഹൻ ബഗാൻ 13 പോയന്റുമായാണ് ലീഗിൽ ഒന്നാമത് നിൽക്കുന്നത്. ഇന്ത്യൻ ആരോസ് ലീഗിൽ അവസാബ സ്ഥാനത്താണ് ഉള്ളത്.

Advertisement