ധോണിയെ പോലെയല്ല സര്‍ഫ്രാസ് അഹമ്മദ് വിരാട് കോഹ്‍ലിയെ പോലെയുള്ള ക്യാപ്റ്റൻ

സര്‍ഫ്രാസ് അഹമ്മദ് വിരാട് കോഹ്‍ലിയെ പോലൊരു ക്യാപ്റ്റൻ ആണെന്ന് പറ‍‍‍‍ഞ്ഞ് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസി. പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി സര്‍ഫ്രാസിന് കീഴിൽ കളിക്കാനിരിക്കുകയാണ് ഫാഫ്. ടീം ക്യാപ്റ്റൻ സര്‍ഫ്രാസ് അഹമ്മദിനെ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുമായാണ് ഫാഫ് താരതമ്യം ചെയ്തത്.

എംഎസ് ധോണിയിൽ നിന്ന് വിഭിന്നനും എന്നാൽ കോഹ്‍ലിയുമായി സാമ്യമുള്ള ക്യാപ്റ്റനാണ് സര്‍ഫ്രാസ് എന്ന് ഫാഫ് പറ‍ഞ്ഞു. ധോണി പത‍ി‍ഞ്ഞ സ്വഭാവക്കാരനും റിസര്‍വ്ഡ് ആയിട്ടുള്ളമുള്ളയാളാണെങ്കിൽ സര്‍ഫ്രാസ് കോഹ്‍ലിയെ പോലെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യുവാനും തന്റെ വികാരം പുറത്ത് കാണിക്കുന്നൊരു ക്യാപ്റ്റനാണെന്നും ഫാഫ് പറ‍‍ഞ്ഞു.

ക്യാപ്റ്റൻസിയെക്കുറിച്ച് വളരെ പാഷനേറ്റാണ് സര്‍ഫ്രാസെന്നും അത് പ്രകടിപ്പിക്കാനും താരത്തിന് മടിയില്ലെന്ന് ഫാഫ് അഭിപ്രായപ്പെട്ടു. പല ക്യാപ്റ്റന്മാര്‍ക്ക് കീഴിൽ കളിക്കാനാകുന്നതും വ്യത്യസ്തമായ ഒരു അനുഭവമാണെന്നും മുന്‍ ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായ ഫാഫ് വ്യക്തമാക്കി.

Previous articleകാന്റെ ബാലൻ ഡി ഒർ അർഹിക്കുന്നു എന്ന് പോൾ പോഗ്ബ
Next articleബാഴ്സലോണ വാഗ്ദാനം ചെയ്തതിന്റെ ഇരട്ടി വേതനം നൽകി പി എസ് ജി, വൈനാൾഡം ഇനി ഫ്രാൻസിൽ