കാന്റെ ബാലൻ ഡി ഒർ അർഹിക്കുന്നു എന്ന് പോൾ പോഗ്ബ

20210530 030752
Credit: Twitter

ചെൽസിയുടെ മധ്യനിര താരമായ കാന്റെ ഈ വർഷത്തെ ബാലൻ ദി ഓർ അർഹിക്കുന്നുണ്ട് എന്ന് ഫ്രഞ്ച് സഹതാരം പോൾ പോഗ്ബ. താൻ ഇത് ഇപ്പോൾ പറയുന്നത് അല്ല. ചെൽസി ചാമ്പ്യൻസ് ലീഗ് നേടിയാൽ ബാലൻ ഡി ഓർ കാന്റെ അർഹിക്കുന്നുണ്ട് എന്നാണ് താൻ നേരത്തെ പറഞ്ഞത്‌. ഇപ്പോൾ കാന്റെ ചാമ്പ്യൻസ് ലീഗ് നേടിയിരിക്കുകയാണ്. കാന്റെ അതുകൊണ്ട് തന്നെ ഇത്തവണ പുരസ്കാരത്തിന് അർഹനാണ് എന്ന് പോഗ്ബ പറഞ്ഞു.

ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ മെസ്സിയോ റൊണാൾഡോയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മധ്യനിര താരങ്ങളും ഡിഫൻഡർമാരും ഒക്കെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. കാന്റെയുടെ ഇപ്പോഴത്തെ പ്രകടനങ്ങളിൽ തനിക്ക് അത്ഭുതമില്ല എന്ന് പോഗ്ബ പറഞ്ഞു. തന്റെ അത്ഭുതം എങ്ങനെയാണ് കാന്റെ എപ്പോഴും ഇങ്ങനെ കളിക്കുന്നത് എന്നാണ്. ആൾക്കാർ ഇപ്പോൾ മാത്രമാണ് കാന്റെയെ പുകഴ്ത്തുന്നത്‌. എന്നാൽ താൻ കാണുന്ന കാലം തൊട്ടു കാന്റെ ഇതേ നിലവാരത്തിൽ തന്നെയാണ് കളിക്കുന്നത് എന്ന് പോഗ്ബ പറഞ്ഞു.

Previous articleU21 യൂറോ കപ്പ് ഫൈനൽ ഇന്ന്, കിരീടം തേടി പോർച്ചുഗലും ജർമ്മനിയും
Next articleധോണിയെ പോലെയല്ല സര്‍ഫ്രാസ് അഹമ്മദ് വിരാട് കോഹ്‍ലിയെ പോലെയുള്ള ക്യാപ്റ്റൻ