ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ അവസാന ടി20 മത്സരം നടക്കും. രാത്രി 7.30നാണ് മത്സരം നടക്കുക. മലയാളി താരം സഞ്ജു സാംസൺ ഇന്നും ടീമിൽ ഉണ്ടാകും എന്നാണ് സൂചനകൾ. ഗില്ലിന് ഏകദിന പരമ്പര കൂടെ കളിക്കാൻ ഉള്ളതിനാൽ ഒരു മത്സരത്തിൽ കൂടെ വിശ്രമം നൽകി പരിക്കിന്റെ ആശങ്ക ഒഴിവാക്കാൻ ഇന്ത്യ ശ്രമിക്കും എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചിരുന്നു എങ്കിലും ആദ്യ പന്തിൽ ഡക്കിൽ പുറത്തായി അദ്ദേഹം നിരാശ നൽകിയിരുന്നു. പരമ്പര ഇതിനകം തന്നെ സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങൾ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




