ശ്രീലങ്കയിൽ സഞ്ജു ഇന്ത്യയെ നയിക്കണം – ഡാനിഷ് കനേരിയ

20210416 004125
Credit: Twitter
- Advertisement -

ഇന്ത്യയുടെ ലങ്കയിലെ പരിമിത ഓവർ പരമ്പരയിൽ ഇന്ത്യയെ സഞ്ജു സാംസണ നയിക്കണമെന്ന് പറഞ്ഞ് ഡാനിഷ് കനേരിയ. ഇന്ത്യയുടെ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായും ഇംഗ്ലണ്ട് പര്യടനത്തിനുമായി അവിടേക്ക് യാത്രയാകുന്നതിനാൽ തന്നെ ശ്രീലങ്കയിലേക്ക് രണ്ടാം നിരയെ ആവും ഇന്ത്യ അയയ്ക്കുക എന്നാണ് അറിയുന്നത്. കോച്ചായി രാഹുൽ ദ്രാവിഡ് എത്തുമെന്ന് ബിസിസിഐ അറിയിച്ചപ്പോൾ ടീമിനെ നയിക്കുക ശിഖർ ധവാനോ ഹാർദ്ദിക് പാണ്ഡ്യയോ ആകും. ശ്രേയസ്സ് അയ്യരുടെ പരിക്കില്ലായിരുന്നുവെങ്കിൽ താരമായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത്.

എന്നാൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു സാംസണിന് ഇന്ത്യയെ നയിക്കുവാനുള്ള കഴിവുണ്ടെന്നും യുവതാരത്തിന് അവസരം നൽകണമെന്നാണ് തന്റെ അഭിപ്രായം എന്ന് കനേരിയ വ്യക്തമാക്കി. ശിഖർ ധവാനാവും കൂടുതൽ സാധ്യതയെങ്കിലും തന്നോട് ചോദിച്ചാൽ താൻ തിരഞ്ഞെടുക്കുക സഞ്ജുവിനെ ആയിരിക്കുമെന്ന് കനേരിയ പറഞ്ഞു. ഭാവിയിലേക്കുള്ള നീക്കം എന്ന് കൂടി ഇതിനെ കരുതാവുന്നതാണെന്ന് സഞ്ജുവിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് കനേരിയ പറഞ്ഞു.

 

Advertisement