റിഷഭ് പന്തിനെ കൂവി വിളിച്ച് ആരാധകർ, ആരാധകരെ വിലക്കി വിരാട് കൊഹ്ലി

- Advertisement -

സഞ്ജു സാംസണെ ഗ്രീൻഫീൽഡിൽ ഇറക്കാതിരുന്നതിനെ തുടർന്ന് പ്രതിഷേധവുമായി ആരാധകർ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം T20 യിൽ സഞ്ജു ഇറങ്ങുമെന്ന് തന്നെയാണ് ഇന്ത്യൻ ആരാധകർ ഉറപ്പിച്ചത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സഞ്ജുവിന് പകരം ഇറങ്ങിയത് റിഷഭ് പന്തായിരുന്നു. ഇതേ തുടർന്ന് മലയാളി ആരാധകർ റിഷഭ് പന്തിനെ കൂവ്വി വിളിച്ചു.

ഒടുവിൽ ക്യാപ്റ്റൻ കൊഹ്ലി അരാധകരെ വിലക്കി രംഗത്ത് വന്നു. എന്നിട്ടും മലയാളി ആരാധകർ അടങ്ങി ഇരുന്നില്ല. ബാറ്റിങിനിറങ്ങിയപ്പോളും വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോളും ആരാധകർ തങ്ങളുടെ പ്രതിഷേധം ഉയർത്തിക്കോണ്ടേയിരുന്നു. കൈവിട്ട് കളി കളിച്ച് ഒടുവിൽ വിൻഡിസിനെതിരെ ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

Advertisement