അണ്ടര്‍ 19 ലോകകപ്പ്, അഫ്ഗാന്‍ നായകനായി ഫര്‍ഹാന്‍ സാഖില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയില്‍ ജനുവരി-ഫെബ്രുവരി മാസത്തില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഫര്‍ഹാന്‍ സാഖില്‍ അഫ്ഗാനിസ്ഥാനെ നയിക്കും. 16 വയസ്സുകാരന്‍ താരം ഇന്ത്യയ്ക്കെതിരെയാണ് തന്റെ അരങ്ങേറ്റം ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയത്.

അടുത്തിടെ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാനെ നയിച്ചത് ഫര്‍ഹാന്‍ ആയിരുന്നു. 13 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്ന് 3 ശതകങ്ങളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.

ജനുവരി 17ന് അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും കൂടി ഏറ്റുമുട്ടുന്ന മത്സരത്തോടെയാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. കിംബര്‍ലിയിലാണ് മത്സരം.

Squad: Farhan Zakhil (C), Sediq Atal, Rahmanullah Zadran, Ibrahim Zadran, Ishaq Mohammadi, Noor Ahmad, Shafiqullah Ghafari, Jamshid Mir Alikhil, Abdul Rahman, Abid Taniwal, Fazal Haq, Imran Mir, Zohaib Zamankhil, Asif Musazai and Abid Mohammadi.