വെള്ളം കൊടുക്കാൻ സഞ്ജു ഹോട്ടൽ വെയിറ്ററല്ല!!! , സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ആരാധകർ

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തകർത്താണ് സഞ്ജു സാംസണെ ടീമിൽ നിന്നും ഒഴിവാക്കിയ വാർത്ത വന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരം ഗ്രീൻഫീൽഡിൽ വന്നപ്പോൾ സഞ്ജു സാംസൺ കളിക്കളത്തിൽ ഇറങ്ങുമെന്നാണ് ആരാധകർ എല്ലാം പ്രതീക്ഷിച്ചിരുന്നത്. മത്സരത്തിന് മുന്നോടിയായി കളിക്കളത്തിൽ എത്തിയ സഞ്ജുവിന് ആർപ്പ് വിളികളുമായാണ് ആരാധകർ സ്വീകരിച്ചത്. ഒടുവിൽ സഞ്ജുവില്ലെന്നറിഞ്ഞതിനെ തുടർന്ന് സ്റ്റേഡിയത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഉയർത്തിയത്.

സമൂഹമാധ്യമങ്ങളിലെല്ലാം സഞ്ജു ട്രെൻഡ് ചെയ്യുകയായിരുന്നു. കളിക്കളത്തിൽ റിഷഭ് പന്തിനെ കൂവി വിളിച്ച അരാധകർ സോഷ്യൽ മീഡിയയിൽ ബിസിസിഐക്കെതിരെ തിരിഞ്ഞു. കളിക്കാർക്ക് വെള്ളമെത്തിക്കാൻ സഞ്ജു സാംസൺ ഹോട്ടലിലെ വെയിറ്റർ ബോയ് അല്ലെന്ന് കുറിച്ച ആരാധകർ മലയാളി ക്രിക്കറ്റേഴ്സിനെ തഴയുന്നതും ചൂണ്ടിക്കാണിച്ചു‌. റിഷഭ് പന്ത് വിരമിക്കുന്നത് വരെ സഞ്ജു കാത്തിരിക്കണമോ എന്നായിരുന്നു ആരാധകർ ഉന്നയിച്ച മറ്റൊരു ചോദ്യം. എന്തായാലും സഞ്ജുവിനെ ഒഴിവാക്കിയ നടപടി ക്രിക്കറ്റ് ലോകത്ത് ചർച്ചയായിട്ടുണ്ട്‌.

Advertisement