ആദ്യ പന്തിൽ സിക്സ്, പക്ഷെ അടുത്ത പന്തിൽ പുറത്ത്, അവസരം മുതലാക്കാതെ സഞ്ജു

- Advertisement -

നീണ്ടകാലത്തിനു ശേഷം ഇന്ത്യക്കായി കളിക്കാൻ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. വൺ ഡൗണായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ പന്തിൽ സിക്സ് അടിച്ചു പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. ഹസരംഗ ആയിരുന്നു സഞ്ജുവിന്റെ വിക്കറ്റ് എടുത്തത്.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ച മത്സരത്തിൽ ഇന്ത്യ 202 റൺസ് വിജയ ലക്ഷ്യമായി ഉയർത്തി. ഓപണറായ രാഹുലും ധവാനും അർധ സെഞ്ച്വറിയുമായി തിളങ്ങിയതാണ് ഇന്ത്യക്ക് തുണയായത്. 36 പന്തിൽ നിന്ന് 5 ഫോറും ഒരു സിക്സുമായി രാഹുൽ 54 റൺസും, 36 പന്തിൽ ഒരു സിക്സും ഏഴു ഫോറുമായി ധവാൻ 52 റൺസും എടുത്തു.

17 പന്തിൽ 26 റൺസ് എടുത്ത ക്യാപ്റ്റൻ കോഹ്ലി റൺ ഔട്ടായി. അവസാനം താകൂറും മനീഷ് പാണ്ടെയും ആക്രമിച്ചു കളിച്ചത് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു.

Advertisement