അർധസെഞ്ചുറികളുമായി ധവാനും രാഹുലും, ശ്രീലങ്കക്ക് 202 വിജയ ലക്ഷ്യം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി ട്വന്റി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. ഒന്നാം വിക്കറ്റില്‍ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നുള്ള മികച്ച കൂട്ട് കെട്ടാണ് ഇന്ത്യയുടെ സ്കോറിന് ആക്കം കൂട്ടിയത്. ഒന്നാം വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

36 പന്തില്‍ 52 റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം കളിക്കളത്തിലേക്കെതിയ സഞ്ജു സാംസൺ 6 റൺസുമായി പുറത്തായി. ആദ്യ പന്തിൽ തന്നെ സിക്സറിച്ച സഞ്ജുവിന്റെ വിക്കറ്റ് ഹസരങ്ക സ്വന്തമാക്കി. ധവാന്റെ വിക്കറ്റും വീഴ്ത്തിയത് സണ്ടകനാണ്.. 36 പന്തില്‍ 54 റണ്‍സെടുത്ത ശേഷമാണ് ലോകേഷ് കളിക്ക വിട്ടത്. പിന്നീട് വന്ന ശ്രേയസ് അയ്യരും വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച് സണ്ടകന് വിക്കറ്റ് നൽകി. മനീഷ് പാണ്ഡേ 31 റൺസുമായി പുറത്താവതെ‌ നിന്നപ്പോൾ ക്യാപ്റ്റൻ കൊഹ്ലി 26 റൺസെടുത്ത് റൺ ഔട്ടായി. 22 റൺസെടുത്ത ശർദ്ദുൽ താക്കൂർ പുറത്താവതെ നിന്നു.