ഇന്ത്യൻ ടീം ഫോട്ടോയിൽ സഞ്ജു സാംസണില്ല, ഉത്തരം തേടി ആരാധകർ

- Advertisement -

ശ്രീലങ്കക്കെതിരായ T20 മത്സരം ജയിച്ച് പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഇതിന് പിന്നാലെ തന്നെ ട്രോഫിയുമായി ഇന്ത്യൻ ടീം ഒരു ഫോട്ടോയെടുക്കുകയും ചെയ്തു. ആ ഫോട്ടോ ആണ് പിന്നീട് വിവാദമായത്. ടീം ഫോട്ടോയിൽ മലയാളി സൂപ്പർ സ്റ്റാർ സഞ്ജു സാംസൺ ഉണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ ആരാധകർ ഇത് പെട്ടന്ന് സ്പോട്ട് ചെയ്യുകയും ആരാധകരുടെ പ്രതികരണങ്ങൾ വൈറലാവുകലും ചെയ്തിരുന്നു. ഏറെ നാൾ തഴയപ്പെട്ടതിന് ശേഷമായിരുന്നു സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്.

അതു കൊണ്ട് തന്നെ ആരാധകരും കോൺസ്പിറസി തിയറികളുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ ന്യൂസിലന്‍ഡ് പര്യടനത്തിന് പോവുന്ന ഇന്ത്യന്‍ എ ടീമിനൊപ്പം ചേരാനായി കളി കഴിഞ്ഞ ഉടന്‍ സഞ്ജു ഡല്‍ഹിക്ക് വിമാനം കയറിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ നിന്ന് ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ എടുത്ത സെല്‍ഫിയില്‍ സഞ്ജുവും ഉണ്ടായിരുന്നു. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട സസ്പെൻസ് പൊളിഞ്ഞത്. ജനുവരി 17നാണ് ന്യൂസിലന്‍ഡിനെതിരായ ഇന്ത്യ എയുടെ പരിശീലന മത്സരം.

Advertisement