തിരിച്ച് വരവിനായി പാണ്ഡ്യക്ക് കാത്തിരിക്കണം, പകരക്കാരനായി വിജയ് ശങ്കർ ന്യൂസിലാന്റിലേക്ക്

- Advertisement -

ന്യൂസിലാന്റിനെതിരായ പരമ്പരയ്ക്ക് മുൻപ് തിരിച്ച് വരവിനായി ഒരുങ്ങി നിന്ന ഹാർദ്ദിക് പാണ്ഡ്യക്ക് വമ്പൻ തിരിച്ചടി. ഇന്ത്യൻ ഓള്രൗണ്ടറായ പാണ്ഡ്യ ഫിറ്റ്നെസ് ടെസ്റ്റിൽ പരാജയപ്പെട്ടു. ഇതേ തുടർന്ന് ന്യൂസിലാന്റിലേക്ക് തിരിച്ച ഇന്ത്യ എ ടീമിനോടൊപ്പം ചേരാൻ താരത്തിനാകില്ല. പകരക്കാരനായി തമിഴ്നാടിന്റെ ക്യാപ്റ്റൻ വിജയ് ശങ്കർ ന്യൂസിലാന്റിലേക്ക് തിരിച്ചു.

അവിടെ രണ്ട് വാമപ്പ് മത്സരങ്ങളും മൂന്ന് ലിസ്റ്റ് എ ഗെയിംസും 2 ഫോർഡേ മാച്ചും ന്യൂസിലാന്റ് എക്ക് എതിരെ ഇന്ത്യ എ കളിക്കും. ഇന്ന് ന്യൂസിലാന്റിനെതിരെയുള്ള ടീം പ്രഖ്യാപിക്കാനിരിക്കെയാണ് ഈ തിരിച്ചടി പാണ്ഡ്യക്ക് ലഭിക്കുന്നത്. പരിക്കുമൂലം നാല് മാസമായി സീനിയര്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാണ്ഡ്യ ഈ വിദേശ പര്യടനത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യ എയോടൊപ്പം കളിച്ച് സീനിയർ ടീമിൽ മടങ്ങിയെത്താനായിരുന്നു പാണ്ഡ്യയുടെ പ്ലാൻ.

Advertisement