ലാബുഷെയിനിന്റെ പ്രകടനം പലപ്പോഴും തന്റെ പ്രകടനത്തെ ഓർമിപ്പിക്കുന്നുവെന്ന് ടെണ്ടുൽക്കർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലാബുഷെയിനിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലാബുഷെയിനിന്റെ പ്രകടനം പലപ്പോഴും തന്റെ പ്രകടനത്തെ ഓർമിപ്പിക്കുന്നുവെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. മാർനസ് ലാബുഷെയിൻ നല്ല കഴിവുള്ള താരമാണെന്നും താരത്തിന്റെ ഫൂട് വർക്ക് മികച്ചതാണെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. താരത്തിന്റെ ഫുട് വർക്ക് കാണിക്കുന്നത് മാനസികമായി മാർനസ് ലാബുഷെയിൻ ശക്തനാണെന്നാണ് എന്നും സച്ചിൻ പറഞ്ഞു.

ഇംഗ്ലണ്ടും ഓസ്ട്രേലിയ തമ്മിൽ നടന്ന ആഷസ് ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി വന്ന് മാർനസ് ലാബുഷെയിൻ പുറത്തെടുത്ത പ്രകടനം വളരെ മികച്ചതായിരുന്നെന്നും സച്ചിൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായും മാർനസ് ലാബുഷെയിൻ മാറിയിരുന്നു. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ 1104 റൺസാണ് താരം നേടിയത്.