സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍

- Advertisement -

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അല്ലെന്‍ ഡൊണാള്‍ഡ്, ഓസ്ട്രേലിയയുടെ കാത്തറിന്‍ ഫിറ്റ്സ്പാട്രിക് എന്നിവരെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ഐസിസി. ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് സച്ചിനെ ഹാള്‍ ഓഫ് ഫെയിമിലേക്ക് ഉള്‍പ്പെടുത്തിയത്. 200 ടെസ്റ്റുകളില്‍ കളിച്ച സച്ചിന്‍ ഏറ്റവും അധികം ടെസ്റ്റ് റണ്‍സ് നേടിയ താരവും ടെസ്റ്റ് ശതകങ്ങള്‍ നേടിയ താരം കൂടിയാണ്. 2013ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വിരമിച്ച് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ആയാലാണ് ഐസിസി ഹാള്‍ ഓഫ് ഫെമിയില്‍ ഉള്‍പ്പെടുത്തുവാന്‍ താരങ്ങളെ പരിഗണിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ടെസ്റ്റില്‍ നിന്ന് 300 വിക്കറ്റും ഏകദിനത്തില്‍ നിന്ന് 272 വിക്കറ്റും നേടിയിട്ടുള്ള അല്ലെന്‍ ഡൊണാള്‍ഡ് “വൈറ്റ് ലൈറ്റ്നിംഗ്” എന്നാണ് അറിയപ്പെട്ടിരുന്നത്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി വിലയിരുത്തപ്പെടുന്ന താരം 2003ലാണ് വിരമിച്ചത്.

കാത്തറിന്‍ ഫിറ്റ്സ്പാട്രിക് ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ വനിതയാണ്. ഓസ്ട്രേലിയയെ രണ്ട് ഐസിസി ലോകകപ്പ് വിജയത്തിന് സഹായിച്ച താരം 13 ടെസ്റ്റില്‍ നിന്ന് 60 വിക്കറ്റും നേടിയിട്ടുണ്ട്. 16 വര്‍ഷത്തെ ഫാസ്റ്റ് ബൗളിംഗ് കരിയറില്‍ നിന്ന് 180 വിക്കറ്റാണ് 109 മത്സരങ്ങളില്‍ നിന്ന് കാത്തറിന്‍ നേടിയത്. ഇത് ഒരു റെക്കോര്‍ഡാണ്.

Advertisement