കൊറോണക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കായി സച്ചിൻ ടെണ്ടുൽക്കറുടെ സഹായം

- Advertisement -

ഇന്ത്യയിൽ ആകമാനം കൊറോണ വ്യാപിക്കുന്നതിനിടെ സച്ചിൻ ടെണ്ടുൽക്കറുടെ സഹായഹസ്തം. 50 ലക്ഷം രൂപയാണ് സച്ചിൻ ടെണ്ടുൽക്കർ കൊറോണക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകിയിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയുമാണ് സച്ചിൻ സംഭവനനായി നൽകിയത്.

ഇന്ത്യയിൽ ഒരു കായിക താരം നൽകുന്ന ഏറ്റവും വലിയ സംഭാവന കൂടിയാണ് ഇത്. ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിങ് ധോണി, സഹോദരങ്ങളായ ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, സ്പ്രിന്റർ ഹിമ ദാസ് എന്നിവരും സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് മൂലം ഇന്ത്യയിൽ 17 ആൾകാർ മരണപ്പെട്ടിട്ടുണ്ട്.

Advertisement