“ആഴ്സണലിനേക്കാൾ നല്ല ഫുട്ബോൾ റോമയിൽ”

- Advertisement -

ആഴ്സണലിനേക്കാൾ നല്ല ഫുട്ബോൾ തനിക്ക് കളിക്കാൻ ആകുന്നത് റോമയിൽ ആണെന്ന് അർമേനിയൻ താരം മിഖിതാര്യൻ. ഇപ്പോൾ ആഴ്സണലിൽ നിന്ന് ലോണടിസ്ഥാനത്തിൽ റോമയിൽ കളിക്കുകയാണ് മിഖിതാര്യൻ. ആഴ്സണലിൽ തന്നോട് തനിക്ക് കഴിയാത്ത കുറേ കാര്യങ്ങൾ ആയിരുന്നു ചെയ്യാൻ ഉണ്ടായിരുന്നത്. തന്റെ ഫുട്ബോൾ ശൈലി അതാായിരുന്നില്ല. മിഖി പറഞ്ഞു.

എമെറിയുടെ ഫുട്ബോൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ റോമയിൽ ഫൊൻസെകയുടെ കീഴിൽ മികച്ച ഫുട്ബോൾ തന്നെ കളിക്കാൻ ആകുന്നുണ്ട്ം ആക്രമിച്ചു കളിക്കുകയാണ് ഫൊൻസെകയുടെ ശൈലി. അത് തന്നെ സഹായിക്കുന്നു. മിഖിതാര്യൻ പറഞ്ഞു. പന്ത് കൂടിതൽ കയ്യിൽ ഉണ്ടാകും എന്നതും റോമയിലെ ഫുട്ബോൾ ഇഷ്ടപ്പെടാൻ കാരണമാണെന്ന് മിഖിതാര്യൻ പറഞ്ഞു.

Advertisement