തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് കാറെയും ഗ്രീനും

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ന്യൂസിലാണ്ടിനെ 232/9 എന്ന സ്കോറിലൊതുക്കിയ ശേഷം 45 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം സ്വന്തമാക്കി ഓസ്ട്രേലിയ.

ട്രെന്റ് ബോള്‍ട്ട് ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ മാറ്റ് ഹെന്‍റിയും രണ്ട് വിക്കറ്റുമായി ടോപ് ഓര്‍ഡറിൽ നാശം വിതച്ചു. അലക്സ് കാറെയും കാമറൺ ഗ്രീനും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയ 158 റൺസാണ് 44/5 എന്ന നിലയിലേക്ക് ഓസ്ട്രേലിയയെ കൊണ്ടെത്തിച്ചത്. 85 റൺസ് നേടിയ കാറെയുടെ വിക്കറ്റ് വീഴ്ത്തി ലോക്കി ഫെര്‍ഗൂസണാണ് ന്യൂസിലാണ്ടിനെ മത്സര്തതിലേക്ക് തിരികെ എത്തിച്ചത്.

202/5 എന്ന നിലയിൽ നിന്ന് 207/8 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണപ്പോള്‍ കാമറൺ ഗ്രീന്‍ ഒരു വശത്ത് പൊരുതുകയായിരുന്നു. ആഡം സംപയിൽ നിന്ന് മികച്ച പിന്തുണ താരത്തിന് ലഭിച്ചപ്പോള്‍ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ 30 പന്ത് അവശേഷിക്കെ ഓസ്ട്രേലിയ വിജയം ഉറപ്പാക്കി.

ഗ്രീന്‍ 89 റൺസും ആഡം സംപ 13 റൺസും നേടി നിര്‍ണ്ണായകമായ 26 റൺസാണ് 9ാം വിക്കറ്റിൽ നേടിയത്.