ലീഡ് നേടി ദക്ഷിണാഫ്രിക്ക, നാല് വിക്കറ്റ് നഷ്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെ 97 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 31 റൺസ് ലീഡ്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 128/4 എന്ന നിലയിലാണ്.

അരങ്ങേറ്റക്കാരന്‍ ജെയ്ഡന്‍ സീല്‍സ് ആണ് ആതിഥേയര്‍ക്കായി മൂന്ന് വിക്കറ്റ് നേടിയത്. 34 റൺസുമായി റാസി വാന്‍ ഡെര്‍ ഡൂസനും 4 റൺസുമായി ക്വിന്റണ്‍ ഡി കോക്കുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ പൂജ്യത്തിന് നഷ്ടമായെങ്കിലും 60 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രം 60 റൺസ് നേടി. അരങ്ങേറ്റക്കാരന്‍ കീഗന്‍ പീറ്റേര്‍സന്‍ 19 റൺസ് നേടിയപ്പോൾ മറ്റൊരു അരങ്ങേറ്റക്കാരന്‍ കൈല്‍ വെറെയെന്നേ 6 റൺസ് മാത്രം നേടി പുറത്തായി.

നേരത്തെ വെസ്റ്റിന്‍ഡീസ് 40.5 ഓവറിൽ 97 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ലുംഗി എന്‍ഗിഡി അഞ്ചും ആന്‍റിക് നോര്‍ക്കിയ നാലും വിക്കറ്റ് നേടിയാണ് കരീബിയന്‍ സംഘത്തിന്റെ നടുവൊടിച്ചത്.