ഗോവൻ യുവ സ്ട്രൈക്കർ ആരെൻ ഡി സിൽവ ഹൈദരബാദ് എഫ് സിയിലേക്ക്

ഗോവയുടെ ഒരു യുവ അറ്റാക്കിംഗ് താരത്തെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കുകയാണ്. എഫ് സി ഗോവ റിസേർവ്സ് ടീമിലെ താരമായ ആരൻ ഡി സിൽവയാണ് ഹൈദരബാദിൽ എത്തുന്നത്. 23കാരനായ താരം കഴിഞ്ഞ സീസണിൽ ഗോവയുടെ ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടായിരുന്നു എങ്കിലും സീനിയർ അരങ്ങേറ്റം നടത്താൻ ആയിരുന്നില്ല. ഗോവ പ്രൊ ലീഗിൽ ഗോവക്ക് വേണ്ടി 17 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 11 ഗോളുകൾ നേടിയിട്ടുണ്ട്.

ഗോവൻ ക്ലബായ ജവഹർ ക്ലബ് പോണ്ടയിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് നാലു വർഷത്തോളം സീസ അക്കാദമിയിലും ഉണ്ടായിരുന്നു. മുമ്പ് ലിസ്റ്റണെ ഗോവയിൽ നിന്ന് എത്തിച്ച് വലിയ താരമാക്കി മാറ്റാൻ ഹൈദരബാദിന് കഴിഞ്ഞിരുന്നു. അത്തരത്തിൽ ഒരു പ്രതീക്ഷയിൽ ആണ് ആരണെയും ഹൈദരാബാദ് സൈൻ ചെയ്യുന്നത്.