റോസ് ടെയ്ലറിന് പരിക്ക്

- Advertisement -

ഇംഗ്ലീഷ് പര്യടനത്തിനായി തയ്യാറെടുക്കുന്ന ന്യൂസിലൻഡിന് തിരിച്ചടി. അവരുടെ സീനിയർ താരം റോസ് ടെയ്ലറിന് പരിക്കേറ്റിരിക്കുകയാണ്. കാഫ് ഇഞ്ച്വറിയാണ്. നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടയിലാണ് പരിക്കേറ്റത്‌. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടെയ്ലർ ഉണ്ടാകുമോ എന്നത് സംശയമായി‌. താരത്തിന്റെ പരിക്കിൽ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാൻ ആവുകയുള്ളൂ എന്ന് ന്യൂസിലൻഡ് ടീം അറിയിച്ചു.

നേരത്തെ ബംഗ്ലാദേശിന് എതിരായ മത്സരങ്ങളും പരിക്കാരണം ടെയ്ലറിന് നഷ്ടമായിരുന്നു. ജൂൺ രണ്ടു മുതൽ ആണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റുകൾ നടക്കുന്നത്. ഐ പി എല്ലിൽ പങ്കെടുക്കുന്ന കെയ്ൻ വില്യംസൺ, ട്രെന്റ് ബൗൾട്ട്, മിചൽ സാന്റനർ, കെയ്ലി ജേമിസൺ എന്നിവർ ആദ്യ ടെസ്റ്റിൽ ഉണ്ടാകില്ല.

Advertisement