റോറി ബാൺസിന് ശസ്ത്രക്രിയ, നാല് മാസം പുറത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപ് പരിശീലനത്തിനിടെ പരിക്കേറ്റ റോറി ബാൺസിന് ശസ്ത്രക്രിയ നടത്തി. ഇതോടെ ബാൺസ് നാല് മാസത്തോളം പുറത്തിരിക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് തൊട്ട് മുൻപാണ് പരിശീലനത്തിന്റെ ഭാഗമായി ഫുട്ബോൾ കളിക്കുമ്പോൾ താരത്തിന്റെ കാലിന്റെ ആംഗിളിന് പരിക്കേറ്റത്.

തുടർന്ന് റോറി ബാൺസ് രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് താരങ്ങൾ പരിശീലനത്തിന്റെ ഭാഗമായി ഫുട്ബോൾ കളിക്കുന്നത് ഇതോടെ നിർത്തലാക്കുകയും ചെയ്തിരുന്നു. റോറി ബാൺസ് നാല് മാസം പുറത്തിരിക്കുന്നതോടെ ശ്രീലങ്കക്കെതിരായ പരമ്പര താരത്തിന് നഷ്ട്ടമാകും. 2020ലെ കൗണ്ടി ചാംപ്യൻഷിപ് തുടങ്ങുന്ന ഏപ്രിൽ 19ന് മുൻപ് റോറി ബാൺസ് പരിക്ക് മാറി തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്.