റൂട്ട് അപരാജിതന്‍, ഇംഗ്ലണ്ടിന്റെ ലീഡ് 27 റൺസിൽ ചുരുക്കി ഇന്ത്യ

Mohammadsiraj

ജോ റൂട്ടിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ഇന്ത്യയ്ക്കെതിരെ 27 റൺസ് ലീഡ് നേടി ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 391 റൺസിലേക്ക് എത്തിച്ചതിൽ ജോ റൂട്ടിന്റെ മാസ്മരികമായ ഇന്നിംഗ്സിനായിരുന്നു പ്രധാന പങ്ക്.

ജോണി ബൈര്‍സ്റ്റോയെയും(57) ജോസ് ബട്‍ലറെയും(23) നഷ്ടമായ ശേഷം റൂട്ട് മോയിന്‍ അലിയുടെയും(27) വാലറ്റത്തിനൊപ്പവും പൊരുതി നിന്നാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത്.

Joeroot

റൂട്ട് പുറത്താകാതെ 180 റൺസ് നേടി നിന്നപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.

Previous articleലഞ്ചിന് മുമ്പ് പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം
Next articleഏകപക്ഷീയമായ വിജയത്തോടെ ലിവർപൂൾ തുടങ്ങി