ലഞ്ചിന് മുമ്പ് പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം

Kemarroach

ജമൈക്കയിൽ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ ടീമിന് രണ്ട് വിക്കറ്റ് നഷ്ടം. മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 20 റൺസ് ലീഡോടു കൂടി 56/2 എന്ന നിലയിലാണ്.

ഇമ്രാന്‍ ബട്ടിനെ പൂജ്യത്തിന് നഷ്ടമായപ്പോള്‍ 55 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ത്ത ശേഷം 23 റൺസ് നേടിയ അസ്ഹര്‍ അലിയെയും പാക്കിസ്ഥാന് നഷ്ടമാകുകയായിരുന്നു. ഇരു വിക്കറ്റുകളും കെമര്‍ റോച്ച് ആണ് നേടിയത്. 31 റൺസുമായി ആബിദ് അലിയാണ് ക്രീസിലുള്ളത്.

നേരത്തെ വിന്‍ഡീസിന്റെ ഇന്നിംഗ്സ് 253 റൺസിന് പാക്കിസ്ഥാന്‍ അവസാനിപ്പിച്ചിരുന്നു. തലേ ദിവസത്തെ സ്കോറിനോട് വെറും രണ്ട് റൺസ് കൂടിയാണ് ആതിഥേയര്‍ക്ക് കൂട്ടിചേര്‍ക്കാനായത്.

Previous articleബേർൺലിക്ക് എതിരെ ബ്രൈറ്റന്റെ തിരിച്ചു വരവ്
Next articleറൂട്ട് അപരാജിതന്‍, ഇംഗ്ലണ്ടിന്റെ ലീഡ് 27 റൺസിൽ ചുരുക്കി ഇന്ത്യ