റൂട്ടിനും ഇംഗ്ലണ്ടിനും ആഹ്ലാദ നിമിഷം, ശതകം കൈവിട്ട് ഡാനിയേൽ ലോറൻസ്

ബാർബഡോസ് ടെസ്റ്റിൽ മികച്ച നിലയിൽ ഇംഗ്ലണ്ട്. ഒന്നാം ദിവസം ബാറ്റിംഗ് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 244/3 എന്ന നിലയിലാണ്. 91 റൺസ് നേടിയ ഡാനിയേൽ ലോറന്‍സിനെ നഷ്ടമായതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ജോ റൂട്ട് 119 റൺസുമായി ജോ റൂട്ട് ആണ് ക്രീസിലുള്ളത്. സാക്ക് ക്രോളി(0), അലക്സ് ലീസ്(30) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നാം വിക്കറ്റിൽ 164 റൺസായിരുന്നു റൂട്ട് – ലോറൻസ് സഖ്യം നേടിയത്.

വിന്‍ഡീസിനായി ജേസൺ ഹോള്‍ഡര്‍, വീരസാമി പെരുമാള്‍, ജെയ്ഡൻ സീൽസ് എന്നിവര്‍ വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.