ഇന്റർനാഷണൽ ടി20യിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ

Rohitsharma

ഇന്റർനാഷണൽ ടി20 ക്രിക്കറ്റിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമായി മാറി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിലാണ് രോഹിത് ശർമ്മ 150 സിക്സുകൾ തികച്ചത്. 119 ടി20 മത്സരങ്ങളിൽ നിന്നാണ് രോഹിത് ശർമ്മ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ പവർ പ്ലേയിൽ ലോക്കി ഫെർഗൂസണെതിരെ സിക്സ് അടിച്ചുകൊണ്ടാണ് രോഹിത് ശർമ്മ 150മത്തെ സിക്സ് തികച്ചത്.

161 സിക്സുകൾ നേടിയ ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്ടിൽ ആണ് ടി20 ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയത് താരം. 112 ടി20 ഇന്റർനാഷണൽ മത്സരങ്ങളിൽ നിന്നാണ് മാർട്ടിൻ ഗുപ്ടിൽ 161 സിക്സുകൾ സ്വന്തമാക്കിയത്. അതെ സമയം ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്താണ്. 404 മത്സരങ്ങളിൽ നിന്ന് 454 സിക്സുകളാണ് രോഹിത് ശർമയുടെ സമ്പാദ്യം. 553 സിക്സുകൾ നേടിയ മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ ഒന്നാമതും 476 സിക്സുകൾ നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി രണ്ടാം സ്ഥാനത്തുമാണ്.

Previous articleമൂന്നാം ടി20, ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് ഇന്ത്യ
Next articleജംഷദ്പൂർ ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ