ജംഷദ്പൂർ ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ

20211121 213014

ഐ എസ് എല്ലിലെ മൂന്നാം ദിവസം നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളും ജംഷദ്പൂരും സമനിലയിൽ പിരിഞ്ഞു. ഇന്ന് 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ക്രൊയേഷ്യൻ താരമായ ഫ്രാൻഹൊ പ്രൈസിലൂടെ 17ആം മിനുട്ടിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. ഒരു കോർണറിൽ നിന്ന് വരുന്ന വലിയ ഡിഫ്ലക്ഷനോടെ ആയിരുന്നു പന്ത് വലയിൽ എത്തിയത്‌. ഈ ഗോളിന് ആദ്യ പകുതിയുടെ അവസാനം ജംഷദ്പൂർ മറുപടി നൽകി. അതും ഒരു കോർണറിൽ നിന്നായിരുന്നു.

ക്യാപ്റ്റൻ പീറ്റർ ഹാർട്ലി ആണ് വസ്കിസിന്റെ ഒരു ഹെഡർ വലയിലേക്ക് തിരിച്ചു വിട്ടത്. ഇതിനു ശേഷം അധികം അവസരങ്ങൾ രണ്ട് ടീമുകളും സൃഷ്ടിച്ചില്ല. നോർത്ത് ഈസ്റ്റിന് ഒരു നല്ല അവസരം രണ്ടാം പകുതിയിൽ ലഭിച്ചിരുന്നു എങ്കിലും ഭട്ടാചാര്യ അത് സേവ് ചെയ്തു രക്ഷിച്ചു.

Previous articleഇന്റർനാഷണൽ ടി20യിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ
Next articleമിന്നും പ്രകടനവുമായി ഇന്ത്യന്‍ ബാറ്റിംഗ്, ന്യൂസിലാണ്ടിനെതിരെ 184 റൺസ്