നിലവില്‍ നേരിടുവാന്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍മാര്‍ കാഗിസോ റബാഡയും ജോഷ് ഹാസല്‍വുഡും, മുമ്പത് സ്റ്റെയിനും ബ്രെറ്റ് ലീയും

തന്റെ ക്രിക്കറ്റ് കരിയറില്‍ നേരിടുവാന്‍ ഏറ്റവും പ്രയാസം തോന്നിയ ബൗളര്‍മാര്‍ ആരെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന സമയത്ത് ബ്രെറ്റ് ലീയായിരുന്നു ലോകത്തില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്ന താരം. പിന്നീട് തന്റെ ആദ്യത്തെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സ്റ്റെയിനും തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഇവരിരുവരുടെയും വേഗത്തെ താന്‍ ഇഷ്ടപ്പെട്ടുവെങ്കിലും തനിക്ക് ഇവരെ നേരിടുന്നതില്‍ പ്രയാസം ഏറെയായിരുന്നുവെന്ന് രോഹിത് പറഞ്ഞു.

ഇപ്പോളത്തെ ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡയും ഓസ്ട്രേലിയയുടെ ജോഷ് ഹാസല്‍വുഡുമാണ് തന്നെ ബുദ്ധിമുട്ടിപ്പിക്കുന്നതെന്ന് രോഹിത് ശര്‍മ്മ വെളിപ്പെടുത്തി. ഇതില്‍ ജോഷ് ഹാസല്‍വുഡ് വളരെ ചിട്ടയോടെയാണ് ബൗളിംഗ് ചെയ്യുന്നതെന്ന് രോഹിത് പറഞ്ഞു.