രോഹിത് ശർമ്മ പരിശീലനം ആരംഭിച്ചു

- Advertisement -

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന്റെ ഭാഗമാകേണ്ട ഓപ്പണർ രോഹിത് ശർമ്മ പരിശീലനം ആരംഭിച്ചു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ആണ് പൂർണ്ണ ഫിറ്റ്നെസിലേക്ക് തിരികെ എത്താനുള്ള പരിശീലനം രോഹിത് ആരംഭിച്ചത്. ഐ പി എല്ലിൽ കളിക്കുന്നതിനിടയിൽ രോഹിതിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായി എന്ന് രോഹിത് പറഞ്ഞു എങ്കിലും രോഹിത് പൂർണ്ണ ഫിറ്റ്നെസിൽ എത്താൻ ഇനിയും സമയം വേണം എന്നാണ് ഇന്ത്യ പറഞ്ഞത്.

അതുകൊണ്ട് തന്നെ രോഹിതിനെ ടെസ്റ്റ് സ്ക്വാഡിൽ മാത്രമെ ഉൾപ്പെടുത്തിയിട്ടുമുള്ളൂ. പരിക്ക് ഭേദമായ രോഹിത് ശർമ്മ ഐ പി എൽ ഫൈനലിൽ മികച്ച ഒരു ഇന്നിങ്സുമായി മുംബൈയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. രോഹിതും ഇഷാന്ത് ശർമ്മയും ടെസ്റ്റ് പരമ്പരക്ക് വേണ്ടി ഇപ്പോൾ ഒരുമിച്ച് പരിശീലനം നടത്തുകയാണ്. ഇരുവരും ഒരുമിച്ച് ആകും ഓസ്ട്രേലിയയിലേക്ക് പോകുന്നതും.

Advertisement