ഫകുണ്ടോയും ജോർദാനും കളിക്കുമോ എന്നതിൽ വ്യക്തത വരുത്തി കിബു വികൂന

Img 20201119 151027
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഫിറ്റ്നെസിൽ കൂടുതൽ വ്യക്തത വരുത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജോർദാൻ മറേയും ഫകുണ്ടോ പെരേരയും രണ്ട് ദിവസം മുമ്പ് മാത്രമായിരുന്നു പരിശീലനത്തിൽ ടീമിനൊപ്പം ചേർന്നത്. അതുകൊണ്ട് താരങ്ങളുടെ മാച്ച് ഫിറ്റ്നെസിൽ ആശങ്കയുണ്ട്. എന്നാൽ ഇരുവരും കളിക്കുമോ എന്ന ചോദ്യത്തിന് ടീം മുഴുവൻ നാളത്തെ മത്സരത്തിന് തയ്യാറാണെന്ന് കിബു പറഞ്ഞു.

ടീം മുഴുവനും ഒരു പോലെ ഫിറ്റ്നെസിൽ അല്ല എന്ന് അദ്ദേഹം പറഞ്ഞു. താരങ്ങൾ ഒക്കെ പല ഘട്ടങ്ങളിലായാണ് പരിശീലനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ എല്ലാവരുടെയും ഫിറ്റ്നെസ് ലെവലും മാറ്റമാണ്. ഇന്ത്യൻ താരങ്ങളാണ് ഏറ്റവും മെച്ചപ്പെട്ട സ്ഥിതിയിൽ നിൽക്കുന്നത്ം അവർ ആദ്യം പരിശീലനം ആരംഭിച്ചത് ആണ് അതിന് കാരണം. കിബു പറഞ്ഞു. ടീം ഫിസിക്കൽ ആയും ടാക്ടിക്കലായും ഇനിയും മെച്ചപ്പെടാൻ ഉണ്ട് എന്നും വികൂന പറഞ്ഞു.

Advertisement