അഡിലെയ്ഡില്‍ ആദ്യ മത്സരം സാധ്യമല്ലെങ്കില്‍ പകരം വേദിയായി താന്‍ തിരഞ്ഞെടുക്കുക ഗാബ – ജോഷ് ഹാസല്‍വുഡ്

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന് വേദിയാകുവാന്‍ അഡിലെയ്ഡ് ഓവലിന് സാധിക്കുന്നില്ലെങ്കില്‍ ഗാബയില്‍ ആയിരിക്കണം ആദ്യ ടെസ്റ്റ് അരങ്ങേറണ്ടതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസല്‍വുഡ്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് ഡേ നൈറ്റ് ഫോര്‍മാറ്റിലാണുള്ളത്.

എന്നാല്‍ സൗത്ത് ഓസ്ട്രേലിയന്‍ ബോര്‍ഡറുകള്‍ കോവിഡ് ആധിക്യം കാരണം അടച്ചുവെങ്കിലും നേരത്തെ നിശ്ചയിച്ച പോലെ ടെസ്റ്റ് പരമ്പര നടക്കുമെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. എന്നാല്‍ അല്ലാത്ത ഒരു സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഗാബയെ അതിനായി പരിഗണിക്കണമെന്ന് ജോഷ് വ്യക്തമാക്കി.

ഗാബയിലെ മത്സരം നേരത്തെ നടക്കുകയാണെങ്കില്‍ കാലാവസ്ഥയും പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്ന് ഹാസല്‍വുഡ് വ്യക്തമാക്കി. ഡിസംബര്‍ കഴിഞ്ഞ് ജനുവരിയില്‍ മത്സരം ഗാബയില്‍ നടക്കുകയാണെങ്കില്‍ ചൂട് വളരെ അധികമായിരിക്കുമെന്നും ഹാസല്‍വുഡ് സചിപ്പിച്ചു..

ഗാബയില്‍ ഓസ്ട്രേലിയയ്ക്ക് മികച്ച റെക്കോര്‍ഡാണുള്ളതെന്നും അതിനാല്‍ തന്നെ പരമ്പര ആരംഭിക്കുവാന്‍ പറ്റിയ വേദിയാണ് അതെന്നും ഓസ്ട്രേലിയന്‍ പേസര്‍ അഭിപ്രായപ്പെട്ടു.

Advertisement