വിരാട് കോഹ്‍ലിയുടെ ഒന്നാം റാങ്കിന് തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മ

ഏകദിന റാങ്കിംഗിലെ വിരാട് കോഹ്‍ലിയുടെ ഒന്നാം റാങ്കിന് തൊട്ടടുത്തെത്തി രോഹിത് ശര്‍മ്മ. ലോകകപ്പിലെ അഞ്ച് ശതകങ്ങളുടെ പ്രകടനമാണ് രോഹിത്തിനെ കോഹ്‍ലിയ്ക്ക് തൊട്ടടുത്തെത്തുവാന്‍ സഹായിച്ചിരിക്കുന്നത്. നിലവില്‍ ഒന്നും രണ്ടും സ്ഥാനം യഥാക്രമം കോഹ്‍ലിയും രോഹിത്തുമാണ് കൈയ്യാളുന്നത്. വിരാട് കോഹ്‍ലി 891 പോയിന്റുമായി നില്‍ക്കുമ്പോള്‍ രോഹിത് ശര്‍മ്മ 885 റണ്‍സാണ് നേടിയിട്ടുള്ളത്. നിലവിലെ ഫോം വെച്ച് ലോകകപ്പ് കഴിയുമ്പോളേക്ക് ഒന്നാം റാങ്ക് വിരാടില്‍ നിന്ന് രോഹിത് സ്വന്തമാക്കുവാനുള്ള സാധ്യത ഏറെയാണ്.

പാക്കിസ്ഥാന്റെ ബാബര്‍ അസം 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. 827 പോയിന്റാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഫാഫ് ഡു പ്ലെസി(820) നാലാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് സ്ഥാനം പിന്തള്ളപ്പെട്ട് റോസ് ടെയിലര്‍ 813 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലകൊള്ളുന്നത്. ഡേവിഡ് വാര്‍ണര്‍ വീണ്ടും റാങ്കിംഗ് പട്ടികയിലേക്ക് വന്നിട്ടുണ്ട്. 803 പോയിന്റുമായി താരം ആറാം സ്ഥാനത്താണുള്ളത്.

Previous articleഅനസും ജിങ്കനും ഇല്ല, ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
Next articleലോകകപ്പിൽ ഇന്ത്യ ജയിക്കണമെന്ന് മുൻ പാകിസ്ഥാൻ താരം