അനസും ജിങ്കനും ഇല്ല, ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഇന്റർ കോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു. താജികിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഡിഫൻസിലെ വൻ മതിലുകളായ അനസ് എടത്തൊടുകയും സന്ദേശ് ജിങ്കനും ഇല്ല. ഇരുവരുടെയും ഫിറ്റ്നെസ് ആണ് ടീമിൽ നിന്ന് പുറത്താകാൻ കാരണം എന്നാണ് അറിയുന്നത്. ഇരുവർക്കും പകരം ആദിൽ ഖാനും യുവ താരം നരേന്ദർ ഘലോട്ടുമാണ് ഇറങ്ങുന്നത്.

മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ ഉണ്ട്. ജോബി ജസ്റ്റിൻ ബെഞ്ചിലും ഇടം പിടിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കൻ ബെഞ്ചിൽ ഉണ്ടെങ്കിലും അനസ് ബെഞ്ചിൽ പോലും ഉൾപ്പെട്ടിട്ടില്ല. ഛേത്രി, ഉദാന്ത, എന്നിവർക്കാണ് ഇന്ന് അറ്റാക്കിന്റെ ചുമതല.

ടീം;
ഗുർപ്രീത്, മന്ദർ, ഗലോട്ട്, ആദിൽ, ബെഹ്കെ, അമർജിത്, താപ, സഹൽ, ചാങ്തെ, ഉദാന്ത, ഛേത്രി

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ സ്ക്വാഡിൽ പോഗ്ബയും ലുകാകുവും
Next articleവിരാട് കോഹ്‍ലിയുടെ ഒന്നാം റാങ്കിന് തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മ