CricketIndian Premier League

പരിക്ക് മാറിയാൽ രോഹിത് ശർമ്മ ഓസ്‌ട്രേലിയൻ പര്യടനത്തിന് ഉണ്ടാവും : സൗരവ് ഗാംഗുലി

പരിക്ക് മാറി പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്താൽ ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മയും ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയും ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. നേരത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമ്മയെയും ഇഷാന്ത് ശർമ്മയെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഇരുവരുടെയും പുരോഗതി ബി.സി.സി.ഐ പരിശോധിക്കുന്നുണ്ടെന്നും പരിക്ക് മാറിയാൽ ഇരു താരങ്ങളെയും ടീമിൽ ഉൾപെടുത്താൻ സെലക്ടർമാർ തയ്യാറാണെന്നും ഗാംഗുലി പറഞ്ഞു. ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ഏതെങ്കിലും ഒരു സാഹചര്യത്തിൽ രോഹിത് ശർമ്മ ഫിറ്റ്നസ് തെളിയിച്ചാൽ താരം ഉടൻ ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇഷാന്ത് ശർമ്മ പരിക്കിനെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയെങ്കിലും രോഹിത് ശർമ്മ പരിക്കേറ്റിട്ടും മുംബൈ ഇന്ത്യൻസിന്റെ കൂടെ പരിശീലനം നടത്തുന്നുണ്ട്.