സെവാഗിനെക്കാൾ ടെക്‌നിക് രോഹിത് ശർമ്മക്ക് ഉണ്ടെന്ന് ഷൊഹൈബ് അക്തർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിനെക്കാൾ ടെക്‌നിക് ഇന്ത്യൻ ഓപണർ രോഹിത് ശർമ്മക്ക് ഉണ്ടെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയിരുന്നു. തുടർന്ന് പലരും രോഹിത് ശർമയെ വിരേന്ദർ സെവാഗിനോട് ഉപമിച്ചിരുന്നു.

എന്നാൽ ടെക്നികിന്റെ കാര്യത്തിൽ വിരേന്ദർ സെവാഗിനെക്കാൾ മികച്ചവൻ രോഹിത് ശർമ്മയാണെന്ന് അക്തർ പറഞ്ഞു. സെവാഗ് ആക്രമണകാരിയാണെന്നും എന്നാൽ രോഹിത്തിന് മികച്ച ടൈമിംഗ് ഉണ്ടെന്നും ഷോട്ടുകൾ എല്ലാം മനോഹരമാണെന്നും അക്തർ പറഞ്ഞു. രോഹിതിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ഇന്ത്യയുടെ ഇൻസാമുൽ ഹഖ് ആവുമെന്ന് കരുതിയെന്നും അക്തർ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും കൂടി രണ്ടു സെഞ്ചുറിയുടെ പിൻബലത്തിൽ രോഹിത് ശർമ്മ 303 റൺസ് എടുത്തിരുന്നു.