സിക്സറിലൂടെ ഡബിൾ സെഞ്ചുറി നേടി രോഹിത് ശർമ്മ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമക്ക് ഡബിൾ സെഞ്ചുറി. ടെസ്റ്റിലെ രോഹിത്തിന്റെ ആദ്യ ഡബിൾ സെഞ്ചുറിയാണ് ഇത്. 212 റൺസ് എടുത്ത രോഹിത് ശർമ്മ റബാഡക്ക് വിക്കറ്റ് നൽകി മടങ്ങുകയും ചെയ്തു. 249 പന്തിൽ നിന്ന് 28 ബൗണ്ടറികളും 4 സിക്സുകളും നേടിയാണ് രോഹിത് ഡബിൾ തികച്ചത്.

ഏകദിനത്തിലും ടെസ്റ്റിലും ഡബ്ബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് രോഹിത് ശർമ്മ. സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ എന്നിവരാണ് മുൻപ് ഏകദിനത്തിലും ടെസ്റ്റിലും ഡബിൾ സെഞ്ചുറി നേടിയ താരങ്ങൾ.

ഇന്ന് ഇന്ത്യക്ക് 212 റൺസ് എടുത്ത രോഹിത് ശർമയുടെയും 115 റൺസ് എടുത്ത അജിങ്കെ രഹാനെയുടെയും വിക്കറ്റാണ് നഷ്ടമായത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 267 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് നേടിയിട്ടുണ്ട്.