ശതകത്തിന് ശേഷം രഹാനെ പുറത്ത്, ലഞ്ചിന് പിരിയുമ്പോള്‍ ഡബിളിന് 1 റണ്‍സ് അകലെ രോഹിത് ശര്‍മ്മ

റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം ലഞ്ചിന് ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയിട്ടുള്ളത്. 199 റണ്‍സുമായി രോഹിത് ശര്‍മ്മയും 15 റണ്‍സ് നേടി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 115 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം വിക്കറ്റില്‍ 267 റണ്‍സ് കൂട്ടിചേര്‍ത്താണ് മികച്ച നിലയിലേക്ക് രോഹിത്-രഹാനെ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ജോര്‍ജ്ജ് ലിന്‍ഡേയ്ക്കാണ് രഹാനെയുടെ വിക്കറ്റ്.

രോഹിത് ശര്‍മ്മ തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കുക കാണുന്നതിനായാണ് ഇന്ത്യന്‍ ആരാധകര്‍ രണ്ടാം സെഷനില്‍ കാത്തിരിക്കുന്നത്.