മിന്നും പ്രകടനവുമായി ഇന്ത്യന്‍ ബാറ്റിംഗ്, ന്യൂസിലാണ്ടിനെതിരെ 184 റൺസ്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിൽ ഇന്ത്യയുടെ ബാറ്റിംഗ് മേധാവിത്വം. രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ ശതകത്തിനൊപ്പം(56) ഇഷാന്‍ കിഷന്‍(29), ശ്രേയസ്സ് അയ്യര്‍(25), വെങ്കിടേഷ് അയ്യര്‍(20) എന്നിവര്‍ക്കൊപ്പം ഹര്‍ഷൽ പട്ടേൽ(18), ദീപക് ചഹാര്‍(21*) എന്നിവരുടെ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യയെ 184/7 എന്ന സ്കോറിലേക്ക് എത്തിച്ചത്.

31 പന്തിൽ 56 റൺസ് നേടിയ രോഹിത് 3 സിക്സ് അടക്കമാണ് ടോപ് ഓര്‍ഡറിൽ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. 8 പന്തിൽ 21 റൺസ് നേടിയ ദീപക് ചഹാറിനാണ് ഏറ്റവും അധികം സ്ട്രൈക്ക് റേറ്റ് ഉള്ളത്.

ന്യൂസിലാണ്ടിനായി മിച്ചൽ സാന്റനര്‍ 3 വിക്കറ്റ് നേടി.