രോഹിത് അവസാന ഏകദിനത്തിന് ഇല്ല, കുൽദീപ് യാദവ് ടീമിൽ

Picsart 22 12 09 12 06 38 731

രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബംഗ്ലാദേശിന് എതിരായ അവസാന ഏകദിനത്തിൽ കളിക്കില്ല എന്ന് ബി സി സി ഐ അറിയിച്ചു. തള്ളവിരലിന് പരിക്കേറ്റ രോഹിതിന്റെ അവസ്ഥ ബിസിസിഐ മെഡിക്കൽ സംഘം വിലയിരുത്തുകയും ധാക്കയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ സ്‌കാനിംഗിന് വിധേയനാക്കുകയും ചെയ്തു എന്നും സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനായി അദ്ദേഹം മുംബൈയിലേക്ക് പോയെന്നും ബി സി സി ഐ അറിയിച്ചു.വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ഉണ്ടാകാൻ ഉള്ള സാധ്യത പിന്നീട് വിലയിരുത്തും.

രോഹിത് 22 12 09 12 06 53 467

ആദ്യ ഏകദിനത്തിന് ശേഷം പരിക്കേറ്റ ഫാസ്റ്റ് ബൗളർ കുൽദീപ് സെൻ, ഫാസ്റ്റ് ബൗളർ ദീപക് ചാഹർ എന്നിവരും മൂന്നാം ഏകദിനത്തിൽ ഉണ്ടാകില്ല. ഇരുവർൻ എൻസിഎയിലേക്ക് മടങ്ങും. സ്പിന്നർ കുൽദീപ് യാദവിനെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതായും ബി സി സി ഐ അറിയിച്ചു.

India’s squad for 3rd ODI against Bangladesh: KL Rahul (C) (WK), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Umran Malik, Kuldeep Yadav.