പാകിസ്താനിൽ ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടലിനു സമീപം വെടിവെപ്പ്

Picsart 22 12 09 11 52 57 923

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന മുൽട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇന്നലെ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Picsart 22 12 09 11 53 08 975

പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഹോട്ടലിന് സമീപം ആണ് വെടിയൊച്ച കേട്ടത് എന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. ടീം സുരക്ഷിതരാണ്. ഈ സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ട്. മുൾട്ടാൻ സ്റ്റേഡിയത്തിൽ പരിശീലനത്തിനായി ഇംഗ്ലണ്ട് ഹോട്ടലിൽ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് വെടിയൊച്ചകൾ കേട്ടത്. 17 വർഷത്തിനു ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിലേക്ക് എത്തുന്നത്‌

പാകിസ്ഥാൻ എത്തിയ ഇംഗ്ലണ്ട് കളിക്കാർക്ക് പ്രസിഡന്റിന് നൽകുന്നത് പോലുള്ള സുരക്ഷ ആണ് ഗവൺമെന്റ് നൽകുന്നത്‌. വെടിവെപ്പ് ടീമിന്റെ പരിശീലനങ്ങളെ ബാധിച്ചില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്‌. ഇന്ന് മുൾട്ടാനിലെ രണ്ടാം ടെസ്റ്റ് ആരംഭിച്ചു.